ലോക ഹൃദയ ദിനത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സമരത്തിന് ഒരുങ്ങുന്നു; കേരളത്തിലെ 20 ശതമാനത്തോളം പേര്‍ ഹൃദ്രോഗികള്‍ എന്ന് സൂചന; നവ ആശയവുമായി കിംസ്

single-img
28 September 2016

heart-day

തിരുവനന്തപുരം: ലോക ഹൃദയ ദിനമായ സെപ്റ്റംമ്പര്‍ 29ന് തികച്ചും വേറിട്ട ഒരു നവആശയവുമായി കേരളത്തിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദരായ കിംസ് ആശുപത്രിയെത്തുന്നു. ഹൃദ്രോഗത്തെ പറ്റി ഒരു അവബോധം സൃഷ്ടിക്കാനായി ഒരു സമരത്തിനൊരുനൊരുങ്ങിയിരിക്കുകയാണ് കിംസ്.

ലോകാരോഗ്യ സംഘടന ഉള്‍പെടെയുള്ള വിവിധ ആരോഗ്യ സംഘടനകളുടെ കണക്കുകള്‍ പ്രകാരം കേരള ജനസംഖ്യയുടെ 20 ശതമാനത്തോളം പേരും ഹൃദയസംബന്ധിയായ രോഗങ്ങളുള്ളാവരാണെന്ന് സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള ജീവിത ശൈലി പിന്തുടരുകയെന്നതാണ് ഈ സാഹചര്യത്തെ നേരിടാനുള്ള പ്രധാന മാര്‍ഗം. ഈ വര്‍ഷത്തെ ഹൃദയദിനത്തിന്റെ സന്ദേശം ജീവിതത്തെ ഊര്‍ജസ്വലമാക്കി ഹൃദ്രോഗത്തെ തടയുക എന്നതാണ്.

കുറഞ്ഞത് ആയിരം പേരെങ്കിലും ഹൃദയാരോഗ്യ ശീലങ്ങള്‍ പാലിക്കുകയും ബാക്കിയുള്ളവരെ പ്രേരിപ്പിക്കുകയുമാണ് ഈ സമരത്തിന്റെ ആവശ്യം. കനകക്കുന്ന് പ്രധാനകവാടത്തിലൊരുക്കുന്ന ഈ സമരപന്തലില്‍ ഹൃദയസംരക്ഷണ മുദ്രാവക്യങ്ങള്‍ക്കൊപ്പം സൗജന്യ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റുകളുമുണ്ടാകും.

രാവിലെ 7.00ന് ഗതാഗതമന്ത്രി ശ്രീ എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന സമരപരിപാടികള്‍ക്ക് കിംസിലെ ഡോക്ടര്‍മാരും, സ്റ്റാഫുകളും കൂടാതെ വിവിധ സാമൂഹ്യ സേവന സംഘടനകളും, സ്‌കൂളുകളും അണിചേരുന്നു.