അസ്ഥി പൊടിയുന്ന രോഗബാധിതരുടെ സംഗമം ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

single-img
28 September 2016

AA8MCA

കൊച്ചി: അസ്ഥി പൊടിയുന്ന രോഗബാധിതരുടെ ( ബ്രിട്ട്ല്‍ ബോണ്‍) ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃത വര്‍ഷിനിയുടെ വാര്‍ഷിക സംഗമം ‘വാത്സ്യവര്‍ഷം 2016’ ഡോ.ബോബി ചെമ്മണ്ണൂര്‍ എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ട്ല്‍ ബോണ്‍ അസുഖബാധിതരെ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരാനും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വേണ്ടിയുള്ള ഈ സംഘടന ലോകത്തിനു തന്നെ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മല്ലിക സുകുമാരന്‍, ജസ്റ്റിസ് സി.വി രാമചന്ദ്രന്‍ നായര്‍, പി എം രാജഗോപാലന്‍, ഫാദര്‍ ആന്റണി അറക്കല്‍, കെ.പി. വിജയകുമാര്‍, സി രാജഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.