ആണ്‍കുട്ടി ജനിച്ചില്ല: രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി തറയില്‍ അടിച്ചു കൊന്നു

single-img
28 September 2016

haryana

ഹരിയാന: മരുമകള്‍ ആണ്‍ കുട്ടിക്ക് ജന്മം നല്‍കുന്നത് കാത്തിരുന്ന അമ്മായിയമ്മ ജനിച്ചത് പെണ്‍കുട്ടി എന്ന് കണ്ടപ്പോള്‍ കുട്ടിയെ ഉപദ്രവിക്കുകയും പിന്നീട് തറയില്‍ അടിച്ചു കൊല്ലുകയും ചെയ്തു. അമ്മായിയമ്മ നിരന്തരമായി മരുമകളെ ഉപദ്രവിക്കറുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ശേഷം മരുമകളെ വീട്ടില്‍ നില്‍ക്കാന്‍ സമ്മതിക്കാതെ സ്വന്തം വീട്ടിലോട്ട് പോകുവാന്‍ നിര്‍ബന്ധിക്കുകയും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ മരുമകള്‍ ശാപം കിട്ടിയവളാണെന്ന് പറഞ്ഞു പതിവായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അടിയേറ്റു കിടന്ന കുഞ്ഞിനെ അമ്മ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തില്‍ ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്. ഇത് ഹരിയാനയില്‍ നടക്കുന്ന ആദ്യത്തെ സംഭവമല്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.