നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍  യുവതി അറസ്റ്റില്‍

single-img
27 September 2016

arrest
കൊല്ലം: നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി കോടികള്‍ തട്ടിയ യുവതി പോലിസ് പിടിയിലായി. കൊട്ടിയം സ്വദേശി ഇബിയാണ് അറസ്റ്റിലായത്.

ഡോക്ടര്‍ എന്ന വ്യാജേന തിരുവനന്തപുരം സ്വദേശിയായ യുവാവുമായി പരിചയപ്പെട്ട ഇബി പതിനൊന്നു കോടി ചെലവില്‍ തുടങ്ങുന്ന ആശുപത്രിയില്‍ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് ഒന്നേകാല്‍ കോടി രൂപ വാങ്ങുകയായിരുന്നു.

എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞിട്ടും ആശുപത്രി തുടങ്ങാതിരുന്നപ്പോള്‍ യുവാവ് പണം തിരകെ ആവശ്യപെട്ടു. ഇതെ തുടര്‍ന്നു യുവതി ഇരുവരും അടുപ്പത്തിലായിരുന്ന സമയത്തുള്ള സ്വകാര്യ കിടപ്പറ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി പ്പെടുത്താന്‍ തുടങ്ങി. ഇബി തന്നെ ഈ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലിസ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി സിം കാര്‍ഡുകളും ഫോണുകളും കണ്ടെത്തി. കൊട്ടിയം, കൊല്ലം, ചാത്തന്നൂര്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ ഇബിയുടെ പേരിലുണ്ട്.