സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

single-img
27 September 2016

cong

സ്വാശ്രയ മാനേജ്‌മെന്റ് പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് സമരപ്പന്തലിനുള്ളില്‍ ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. നിരാഹാരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, മഹേഷ് എന്നിവരെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവര്‍ സമരപ്പന്തലിലെത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്ന് സുധീരന്‍ പ്രതികരിച്ചു.