തിരുവനന്തപുരം ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

single-img
27 September 2016

harthal-1

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം നടത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലുമായി ബന്ധപെട്ട വിശദ വിവരങ്ങള്‍ വൈകിട്ട് നടക്കുന്ന യു.ഡി.എഫ് യോഗത്തിനു ശേഷം പറയുമെന്ന് എം.എല്‍.എ ഹൈബി ഈഡന്‍ ഈ – വാര്‍ത്തയോട് പറഞ്ഞു