ട്രെയിന്‍ യാത്രയ്ക്കിടയില്‍ എലികള്‍ ബാഗ് കടിച്ച് നശിപ്പിച്ചു; റെയില്‍വേമന്ത്രിക്ക് മറാത്തി താരത്തിന്റെ ട്വീറ്റ്

single-img
27 September 2016

nivedita-saraf_650x400_41474961189

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടയില്‍ എലികള്‍ തന്റെ ബാഗ് കടിച്ച് കീറിയെന്ന് മറാത്തി സിനിമ താരം നിവേദിത സറഫ്. തനിക്കുണ്ടായ ഈ അരോചകമായ അനുഭവം ട്വിറ്ററിലൂടെ നിവേദിത കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ അറിയിക്കുകയും ചെയ്തു.

ഫസ്റ്റ് ക്ലാസ്സ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന നിവേദിത ഉറങ്ങുന്നതിനു മുന്‍പ് ബാഗ് തലയ്ക്കു അടുത്ത് വെച്ച് കിടക്കുകയായിരുന്നു. രാത്രി എലികളുടെ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന് നോക്കിയപോള്‍ ബാഗ് എലി കടിച്ച് നശിപ്പിച്ചതായാണ് കണ്ടത്.

‘പേസ്റ്റ് കണ്‍ട്രോള്‍ സ്റ്റാഫുകള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാറുണ്ട്. എന്നാല്‍ ചില സമയത്ത് ഇങ്ങനുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.’ കേന്ദ്ര റെയില്‍വേ ചീഫ് പിആര്‍ഒ നരേന്ദ്ര പാട്ടീല്‍ പറഞ്ഞു. തന്റെ യാത്രയെ കുറിച്ചു താരം ട്വീറ്റ് ചെയ്തത് ഒരു ഉചിതമായ പരാതിയായി തന്നെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.