ആത്മീയത തേടി മെക്‌സികോയില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്

single-img
27 September 2016
കാര്‍ലോസ് ഗുസ്മാന്‍ ബ്രട്ടോണ്‍

കാര്‍ലോസ് ഗുസ്മാന്‍ ബ്രട്ടോണ്‍

കേരളം സന്ദര്‍ശിക്കാന്‍ ധാരാളം വിദേശികള്‍ പല രാജ്യങ്ങളില്‍ നിന്നായി എത്താറുണ്ട്. എല്ലാവരുടെയും ലക്ഷ്യം വിനോദ സഞ്ചാരം തന്നെയാണ്. എന്നാല്‍ അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് കാര്‍ലോസ് ഗുസ്മാന്‍ ബ്രട്ടോണ്‍ എന്ന മെക്‌സിക്കന്‍ സ്വദേശി. ഇദേഹം കേരളം സന്ദര്‍ശിക്കുന്നത് ആത്മീയതയ്ക്ക് വേണ്ടിയാണ്. ഒരിക്കല്‍ പോലും ഒരു വിനോദ സഞ്ചാരിയായി ഇദേഹം കേരളത്തില്‍ വന്നിട്ടില്ല.

തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ശിഷ്യനാണ് ഗുസ്മാന്‍. 1980ല്‍ ഇദ്ദേഹത്തിനു ഗുരുവിന്റെ ദിവ്യദര്‍ശനം ലഭിക്കുകയുണ്ടായി. അതിനു ശേഷം കഴിഞ്ഞ 26 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം കേരളത്തിലെ ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുകയാണ്.

മെക്‌സിക്കോയിലെ ഒരു കത്തോലിക്കന്‍ കുടുംബത്തില്‍ ജനിച്ച ഇദേഹം ഒരു പുരോഹിതന്‍ ആകാനാണ് ആഗ്രഹിച്ചിരുന്നത്. പുരോഹിത ജീവിതത്തില്‍ ആത്മീയത കണ്ടെത്താന്‍ സാധിക്കാത്ത ഇദ്ദേഹത്തിനു കിഴക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വെളിപാട് ഉണ്ടായി. തുടന്ന് ഇന്ത്യയില്‍ എത്തിയ അദ്ദേഹം ബുദ്ധിസത്തിലേയ്ക്കും പിന്നീട് ഹിന്ദുയിസത്തിലേയ്ക്കും തിരിഞ്ഞു. യോഗയും ധ്യാനവും പരിശീലിച്ചു.

gusman1

വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിനു ആദ്ധ്യാത്മിയമായ ദര്‍ശനം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പല ടി.വി പ്രോഗ്രാമുകളിലും അദ്ദേഹം ധ്യാനത്തെ കുറിച്ചും അത്മീയതയെ കുറിച്ചും ക്ലാസുകള്‍ എടുത്തിരുന്നു.

‘നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ശിഷ്യനായി മാറാന്‍ സാധിച്ചതില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. ശാന്തിഗിരി ആശ്രമത്തിന്റെ മഹത്വം ലോകമെമ്പാടും എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിശുദ്ധ ആശ്രമത്തില്‍ നിന്നും ഒരുപാട് മഹത്തായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും’, ഗുസ്മാന്‍ ഈ- വാര്‍ത്തയോട് പറഞ്ഞു.

ആത്മീയ ഗുരുവായിരുന്നു നവജ്യോതിശ്രീ കരുണാകരഗുരു ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്തയാളാണ്. ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുര്‍വ്വേദത്തിനേയും സിദ്ധവൈദ്യത്തിനേയും ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി അദ്ദേഹം പ്രയത്‌നിച്ചു.

gusman2

ശാന്തിഗിരി ആയുര്‍വ്വേദ മെഡിക്കല്‍ കോളജ്, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ്, നവജ്യോതിശ്രീ കരുണാകരഗുരു റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആയുര്‍വേദ & സിദ്ധ, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ശാന്തിഗിരി ആയുര്‍വ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങള്‍ ആരംഭിച്ചു.

നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ശിഷ്യരുടെ ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണു ശാന്തിഗിരിയിലെ താമര പര്‍ണ്ണശാല. ഈ പര്‍ണ്ണശാലയിലെ ശരകൂടത്തിനകത്താണു ഗുരുവിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്. പര്‍ണ്ണശാലയ്ക്കകത്തെ രത്‌നപീഠത്തില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഗുരുവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ പര്‍ണ്ണശാല ഒരു വാസ്തുശില്പ വിസ്മയമാണ്.