എങ്ങനെ പുട്ടുണ്ടാക്കാം; അമേരിക്കക്കാരെ പുട്ടുണ്ടാക്കാന്‍ പഠിപ്പിക്കുന്നത് ആറു വയസുകാരന്‍

single-img
27 September 2016

kicha-ellen-show-759

അമേരിക്കയില്‍ ‘പുട്ട്’ ഹിറ്റാക്കുക മാത്രമല്ല പുട്ടുണ്ടാക്കാന്‍ അമേരിക്കകാരെ പഠിപ്പിക്കുകയും അവതാരകയെ വെള്ളം കുടിപ്പിക്കുകയും ചെയ്ത് മലയാളി പയ്യന്‍. ‘കിച്ച ട്യൂബ്’ എന്ന യൂട്യൂബ് പേജില്‍ തന്റെ നുറുങ്ങു പാചകവിദ്യകള്‍ പങ്കുവെച്ച് നിറയെ ആരാധകരെ സമ്പാദിച്ചിട്ടുള്ള നിഹാല്‍ രാജ് എന്ന മലയാളി ബാലന്‍ ഇപ്പോള്‍ ദി എല്ലന്‍ ഡിജെനേറെസ് ഷോയിലൂടെ അമേരിക്കയിലും താരമായിരിക്കുകയാണ്. അമേരിക്കയെ പുട്ടുണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് ഈ മലയാളി ബാലന്‍.

ആദ്യമായൊരു അമേരിക്കന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ മലയാളികളുടെ സ്വന്തം പുട്ട് വിദേശികളെ പരിചയപ്പെടുത്താനാണ് നിഹാല്‍ തീരുമാനിച്ചത്. പുട്ട് എന്ന പേരും പുട്ടുകുറ്റി എന്ന പേരും സദസ്സില്‍ ചിരിയുണര്‍ത്തിയെങ്കിലും പുട്ടിനെ ‘സ്റ്റീമ്ഡ് റൈസ് കേക്ക്’ എന്നും പുട്ടുകുറ്റിയെ സ്റ്റീമ്ഡ് റൈസ് കേക്ക് കുറ്റി’ എന്നും നിഹാല്‍ വിവര്‍ത്തനം ചെയ്തു കൊടുത്തു.