ലോകത്ത് 90% ആളുകളും ശ്വസിക്കുന്നത് അശുദ്ധ വായു: ലോകാരോഗ്യസംഘടന

single-img
27 September 2016

India Struggling to Breathe

ജനീവ: 10ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന. വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടിലാണ് അന്തരീക്ഷത്തില്‍ ശുദ്ധവായുവിന്റെ തോത് കുറഞ്ഞു വരുന്നതായി പറയുന്നത്

ലോകത്തെ 3000 പട്ടണങ്ങളിലാണ് സര്‍വേ നടത്തിയത്. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതല്‍ മലിനീകരക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും പട്ടണങ്ങളിലാണ് മലിനീകരണം കൂടിയത്.

പൊതു ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ വേണം. അതിനായി ഇനിയും കാത്തിരിക്കരുതെന്നും ഡബ്ല്യു.എച്ച്.ഒ പരിസ്ഥിതി, പൊതു ആരോഗ്യ ഡിപ്പാര്‍ട്ടമെന്റ് മേധാവി മരിയ നെയ്റ പറഞ്ഞു.