കൈക്കൂലി കേസ്; സിബിഐ റെയ്ഡില്‍ മനം നൊന്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

single-img
27 September 2016

bk-bansal-delhi-ex-bureaucrat-suicide_650x400_61474955463

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ മുന്‍ ഡയറക്ടര്‍ ജനറലും ഐഎഎസ് ഉദ്യോഗസ്ഥനുമായ ബി കെ ബന്‍സലും മകനും ആത്മഹത്യ ചെയ്തു. അഴിമതി കേസില്‍ ആരോപിതനായി സിബിഐ അന്വേഷണം നേരിടുന്ന വേളയിലാണ് ആത്മഹത്യ.

ചൊവ്വാഴ്ചയാണ് ബന്‍സലിന്റെയും മകന്റെയും ശവശരീരങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോലിസ് കണ്ടെടുത്തത്. സി ബി ഐ റെയ്ഡില്‍ അപമാനിതനായാണ് മരിക്കുനതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബന്‍സലിന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തിരുന്നു.

കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ അഡിഷണല്‍ സെക്രടറി ആയി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ജൂലൈയ് 16ന് ആണ് സിബിഐ അറസ്റ്റ് ചെയ്തത്. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങി എന്നതായിരുന്നു കേസ്. പിന്നീട് അദേഹത്തെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.