ഹാജര്‍ കുറഞ്ഞതിനാല്‍ ക്ലാസില്‍ നിന്നും പുറത്താക്കി: അധ്യാപകനെ കുത്തിക്കൊന്നു

single-img
27 September 2016

mukesh-kumar-teacher_650x400_61474949711

ഡല്‍ഹി: 12-ാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്ലാസ്സില്‍ വച്ച് അദ്ധ്യാപകനെ കുത്തിക്കൊന്നു.

പടിഞ്ഞാറന്‍ ദില്ലിയിലെ നന്‍ഗ്ലോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയും സുഹൃത്തും ചേര്‍ന്നാണ് അധ്യാപകനെ കത്തി ഉപയോഗിച്ച് കുത്തിയത്. ഇന്നലെ ക്ലാസില്‍ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു തര്‍ക്കം നടന്നത്. അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് അധ്യാപകനെ കുത്തി വീഴ്തുകയായിരുന്നു
ഗുരുതരാവസ്ഥയിലായ മുകേഷ് കുമാര്‍ എന്ന ഹിന്ദി അധ്യാപകനെ ബാലാജി ആക്ഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. മുകേഷിനെ ആക്രമിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിയെയാണ് ഹാജര്‍ നില കുറഞ്ഞതിനാല്‍ ക്ലാസില്‍ നിന്നും പുറത്താക്കിയത്. അധ്യാപകനോട് സംസാരിക്കുന്നതിന് വേണ്ട് സ്‌കൂളിലേക്ക് എത്തിയ ഇവര്‍ പിന്നീട് വാക്ക് തര്‍ക്കത്തിലാക്കുകയും കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് കുത്തുകയും ചെയ്തു.

രണ്ട് വിദ്യാര്‍ത്ഥികളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായി. മറ്റൊരാള്‍ക്ക് രണ്ട് മാസം കഴിഞ്ഞാല്‍ പതിനെട്ട് പൂര്‍ത്തിയാകും. ഇരുവരുടെയും വീട്ടുക്കാരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഏതാനും ദിവസം മുമ്പ് വിദ്യാര്‍ത്ഥികള്‍ മുകേഷ് കുമാറിനെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തന്നെ ഭീഷണിപ്പെടുത്തിയതായി മുകേഷ് അറിയിച്ചിരുന്നതായി അദ്ദേഹത്തിന്റെ ബന്ധു പോലീസിനെ അറിയിച്ചു.