സംസ്ഥാനത്ത് മോദിക്കെതിരെ ബോംബ് ഭീഷണി

single-img
27 September 2016

modi

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്.

നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. ഗള്‍ഫില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളാണ് ലഭിച്ചതെന്നും സംഭാഷണം ഹിന്ദിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

24-ാം തീയതി പുലര്‍ച്ചെയാണ് വ്യാജബോംബ് ഭീഷണി എത്തിയത്. മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ബോംബ് വച്ചെന്നായിരുന്നു ഭീഷണി. ഇതിനു പിന്നില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘങ്ങളെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.