സംസ്ഥാനത്ത് വീണ്ടും പോലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്

single-img
27 September 2016

mao

മലപ്പുറം: നിലമ്പൂര്‍ കരുളായിയിലെ ഉള്‍വനത്തില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. വനത്തിനുള്ളിലെ മുണ്ടക്കടവ് കോളനിയില്‍ തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്. ആര്‍ക്കും പരുക്കില്ല.

കഴിഞ്ഞദിവസം വൈകുന്നേരം ആറരയ്ക്കും ഏഴിനുമിടെ ആയിരുന്നു കോളനിയില്‍ മാവോവാദികള്‍ എത്തിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോവാദികള്‍ കോളനിയിലെത്തി ആദിവാസികള്‍ക്ക് ക്ലാസ് എടുക്കുകയായിരുന്നു.

ഇക്കാര്യത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സി ഐ ദേവസ്യയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എട്ടോടെ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും മാവോവാദികള്‍ കോളനി വിട്ട് വന അതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് വെടിവെപ്പ് നടത്തിയത്.

അഞ്ചു റൗണ്ട് വെടിവെയ്പ്പ് നടന്നു. മാവോയിസ്റ്റ് നേതാവ് സോമനും സംഘവുമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെയും തണ്ടര്‍ബൊള്‍ട്ടിന്റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്.