സെല്‍ഫിയെടുക്കുന്നതിനിടെ താഴെവീണ് യുവാവിന് സാരമായ പരിക്ക്

single-img
26 September 2016

selfie

തിരുവനന്തപുരം: പൊന്‍മുടിയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ താഴെ വീണ് യുവാവിന് സാരമായ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി അഭയ്(19)നാണ് അപകടം പറ്റിയത്. ഇതേതുടര്‍ന്ന് അഭയിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരിക്കേറ്റ അഭയ് ഒബ്‌സര്‍വേഷനിലാണ്. ന്യൂറോ സര്‍ജറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഓപ്പറേഷന്‍ വേണമോയെന്ന് തീരുമാനിക്കുകയുള്ളൂ.