രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്

single-img
26 September 2016

rahul-gandhi

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. സീതാപൂരില്‍ ജനക്കൂട്ടത്തിന് ഇടയില്‍ നിന്നാണ് ചെരുപ്പേറുണ്ടായത്.

റോഡ് ഷോയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. ചെരുപ്പെറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ഹരി ഓം മിശ്രയാണ് ചെരുപ്പെറിഞ്ഞത്.

നേരിയ വ്യത്യാസത്തിലായിരുന്നു ചെരുപ്പ് രാഹുലിന്റെ ദേഹത്ത് തട്ടാതിരുന്നത്. തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രയോടുള്ള എതിര്‍പ്പാണ് ചെരുപ്പേറിലേക്ക് നയിച്ചത്. ചെരുപ്പേറുണ്ടയെങ്കിലും രാഹുല്‍ റോഡ് ഷോ തുടര്‍ന്നു.