അമ്മയും ഇരട്ടക്കുട്ടികളും മരിച്ചനിലയില്‍

single-img
26 September 2016

murder

കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: കഴുത്തല്ലൂര്‍ പള്ളിപ്പടിയില്‍ അമ്മയെയും ഇരട്ടക്കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. ജസീലയെന്ന യുവതിയുടെയും ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പനയത്തില്‍ ഫസല്‍ റഹ്മാന്റെ ഭാര്യയാണ് ജസീല. ഇവരുടെ മക്കള്‍ ഫാത്തിമ ഫര്‍ഹാന, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് കുട്ടികളേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം ജസീല തീ കൊളുത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിലും ജസീലയുടേത് കുളിമുറിയിലുമാണ് കാണപ്പെട്ടത്. ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും കുട്ടികളുടേത് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും മാറ്റി.