തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിന്റെ ശവശരീരവുമായി ഭാര്യ ബൈക്കില്‍ യാത്ര ചെയ്തത് 12 കിലോമീറ്റര്‍

single-img
26 September 2016

woman

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനു ശേഷം യുവതി മൃതദേഹവുമായി 12 കിലോമീറ്റര്‍ ബൈക്കില്‍ ചുറ്റി നടന്നു.

തല മതിലില്‍ ചേര്‍ത്ത് അടിക്കുകയും അടിവയറ്റിനു ചവിട്ടുകയും ചെയ്തതിനാലാണ് മരണം സംഭവിച്ചത്. യുവതിയുടെ പത്തില്‍ പഠിക്കുന്ന അനന്തരവന്റെ സഹായത്തോടെ അയല്‍വാസിയില്‍ നിന്ന് ബൈക്ക് കടം വാങ്ങുകയും പിന്നീട് മൃതദേഹവുമായി ബൈക്കില്‍ പോകുകയുമായിരുന്നുവെന്ന് യുവതി പോലീസിനെ അറിയിച്ചു.

മൂന്നു പേര്‍ ബൈക്കില്‍ പോകുന്നത് കണ്ട പോലീസുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചു. അപ്പോഴാണ് യുവാവിന്റെ കാലുകള്‍ റോഡിലൂടെ കിടന്നു ഇഴയുന്നത് കണ്ടത്. രണ്ടു കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് ഇവരെ പോലീസുകാര്‍ക്ക് പിടിക്കാനായത്.

രണ്ടാഴ്ച മുന്‍പാണ് ഇവര്‍ ഹൈദരാബാദിലേക്ക് താമസം മാറിയത്. 16 വയസുമാത്രം പ്രായമുള്ള അനന്തരവനുമായുള്ള പ്രണയബന്ധം ആണ് ഭര്‍ത്താവിനെ കൊല്ലുന്നതിലേക്ക് ഇവരെ നയിച്ചതെന്ന് പോലീസ് അറിയിച്ചു.