ഹൃദ്രോഗ സാധ്യത കുറക്കാന്‍ ചില വഴികള്‍

single-img
26 September 2016

heart

ലോകത്ത് ഇന്ന് ഹൃദയത്തിനുണ്ടാകുന്ന രോഗങ്ങള്‍ കൂടി കൊണ്ടിരിക്കുകയാണ്. ഇതു പുരുഷന്‍മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതലണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്. ഇന്ത്യയില്‍ പ്രധാനമായും മരണങ്ങള്‍ക്ക് കാരണമാവുന്നത് ഹൃദ്രോഗം, ധമനികളെ ബാധിക്കുന്നവ അതുപോലെ ഹൃദയത്തെയും രക്തകുഴലുകളിലും ഉണ്ടാവുന്ന ഹീറ്റ് രോഗം തുടങ്ങിയവയെക്കെയാണ്. ഇവയെല്ലാം ഒരേ വിഭാഗത്തില്‍ പെടുന്നതാണ്. ചിലയാളുകള്‍ ഹൃദ്രോഗത്തോടെയാണ് ജനിക്കുന്നതെങ്കിലും ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ ഹൃദയത്തേയും രക്തകുഴലുകളെയും സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അതിനായി പല വഴികളും നമുക്ക് പരീക്ഷിക്കാവുന്നതാണ.്

പുകവലി ഉപേക്ഷിക്കുക- നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ ദയയാണ് പുകവലി ഉപേക്ഷിക്കുക എന്നത്. കൂടുതലായും പുകവലിയിലൂടെയാണ് ഹൃദ്രോഗങ്ങളുണ്ടാവുന്നത്.

ശരീരിക പ്രവര്‍ത്തനങ്ങള്‍- ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നമ്മുക്കുണ്ടാവുന്ന ഹൃദ്രോഗത്തെ ചെറുക്കാനുള്ള സാധ്യതകളേറെയാണ്. മൂഡ് മാറ്റാനും സമ്മര്‍ദ്ദം കുറക്കാനും ഇതിലൂടെ കഴിയും.

ആരോഗ്യ അവസ്ഥ നിയന്ത്രിക്കുക- കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നത് മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങള്‍ ഉണ്ടാവതിരിക്കാന്‍ സാധിക്കും.

ശരീരഭാരം കുറയ്ക്കുക- ഭാരം കുറയ്ക്കുന്നത് അത്യാവശ്യം വേണ്ട കാര്യമാണ്. അതിനായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുകയും പഞ്ചസാരയുടെയും ഉപ്പിന്റെയും അളവു കുറയ്ക്കുകയും ചെയ്യണം.