ഭരണപരിഷ്‌കാര കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

single-img
26 September 2016

vs

തിരുവനന്തപുരം: വി എസ് അച്ചുതാനന്തന്റെ അധ്യക്ഷതയിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്മിഷന് ഐ.എം.ജിയില്‍ ആണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഓഫീസ് സെക്രട്ടേറിയേറ്റില്‍ തന്നെ വേണമെന്ന വി എസിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം സര്‍ക്കാര്‍ തള്ളിയെന്ന് വ്യക്തമായി.

കമ്മിഷന്റെ പ്രവര്‍ത്തന ചിലവിനെ കുറിച്ചു കണക്കു കൂടിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയേറ്റില്‍ ഓഫീസ് വേണമെന്നായിരുന്നു വി എസിന്റെ ആവശ്യം. എന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി.

സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയു എന്ന് വി എസ് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഐ.എം.ജിയില്‍ ഓഫീസ് അനുവദിച്ച കാര്യം രേഖാമൂലം അറിയിച്ചതോടെ വരും ദിവസങ്ങളില്‍ വി എസ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.