ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍; ജോര്‍ദ്ദാന്‍ എഴുത്തുകാരന്‍ നഹേദ് ഹത്തര്‍ വെടിയേറ്റ് മരിച്ചു

single-img
26 September 2016

nahed-hutter
അമ്മാന്‍: പ്രശസ്ത ജോര്‍ദ്ദാന്‍ എഴുത്തുകാരന്‍ നഹേദ് ഹത്തര്‍(56) വെടിയേറ്റു മരിച്ചു. അമ്മാനിലെ ഒരു കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു അജ്ഞാതന്‍ വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകളേറ്റ നഹേദ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു നഹേദിനെതിരെ കേസ്.

സ്വര്‍ഗ്ഗത്തില്‍ സ്ത്രീയോടൊപ്പം കിടന്നുകൊണ്ട് പുക വലിക്കുന്ന ഒരു താടിവെച്ച മനുഷ്യന്‍ ദൈവത്തോട് വൈന്‍ കൊണ്ടുവരാനാവശ്യപ്പെടുന്ന കാര്‍ട്ടൂണാണ് ഹത്തര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്. കാര്‍ട്ടൂര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇസ്‌ലാം നിന്ദ ആരോപിച്ച് ആഗസ്റ്റ് 16നാണ് ക്രിസ്ത്യാനിയായ ഹത്താറിനെ അറസ്റ്റ് ചെയ്തിരുന്നത്. കാര്‍ട്ടൂണ്‍ അദ്ദേഹം നേരത്തെ പിന്‍വലിച്ചിരുന്നു. ഇസ്‌ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

ഇതേതുടര്‍ന്ന് മതവിശ്വാസത്തെ അവഹേളിച്ചെന്ന കാരണത്താല്‍ ഇദ്ദേഹത്തിനെതിരെ കേസ് ചാര്‍ജ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അറിയപ്പെടുന്ന എഴുത്തുകാരനായ നഹേദിന്റെ കൊലപാതകം ലോകമെമ്പാടുമുള്ള നഹേദിന്റെ വായനക്കാരെ ഞെട്ടിച്ചു.