പാകിസ്ഥാന് ഇന്ത്യയുടെ മറുപടി ഇന്ന്; യു എന്‍ സമ്മേളനത്തില്‍ സുഷമ സ്വരാജ് ഇന്ന് പ്രസംഗിക്കും • ഇ വാർത്ത | evartha
National

പാകിസ്ഥാന് ഇന്ത്യയുടെ മറുപടി ഇന്ന്; യു എന്‍ സമ്മേളനത്തില്‍ സുഷമ സ്വരാജ് ഇന്ന് പ്രസംഗിക്കും

sushama

ന്യൂഡല്‍ഹി: യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യുയോര്‍ക്കിലെത്തി. ഇന്ന് യുഎന്‍ പൊതുസമ്മേളനത്തില്‍ സുഷമ പ്രസംഗിക്കും. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയ സുഷമ യു എന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ നല്‍കിയ മറുപടിയ്ക്ക് തുടര്‍ച്ചയായിട്ടയിരിക്കും സംസാരിക്കുക എന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.

ഇന്ത്യയ്ക്കും ലോകത്തിനും ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്നെയാണ് സമ്മേളനത്തിലെ മുഖ്യ വിഷയം. ഇതോടൊപ്പം യു എന്‍ രക്ഷാസമതി പുനസംഘടന, സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം, സമാധാന സേനകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും ഇന്ത്യ മുന്നോട്ട് വെയ്ക്കുമെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ പറഞ്ഞു.