മൂന്നുദിവസം സൈബീരിയന്‍ കാട്ടിലകപ്പെട്ട മൂന്നു വയസ്സുകാരന്‍ രക്ഷപ്പെട്ടു: ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

single-img
24 September 2016

tserin-dopchut_650x400_71474658269വന്യജീവികളുടെ ആവാസ കേന്ദ്രമായ സൈബീരിയന്‍ കാടുകളില്‍ ഒറ്റപെട്ടുപോയ മൂന്നു വയസുകാരനെ മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തി. ബുധനാഴ്ചയാണ് വീട്ടുമുറ്റത്ത് വളര്‍ത്തുനായകള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സെറിന്‍ ഡോപ്ഷറ്റ് എന്ന ബാലനെ കാണാതായത്. നീണ്ടതിരച്ചിലിനൊടുവില്‍ ഗ്രാമത്തിനടുത്ത് ചെന്നായ്ക്കളുടെ കേന്ദ്രമായ സൈബീരിയന്‍ വനത്തിന്റെ മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

രാത്രിയില്‍ കടുത്ത തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമാണിത്. കാണാതാവുമ്പോള്‍ കൈയിലുണ്ടായിരുന്ന ചോക്ലേറ്റായിരുന്നു സെറിന്റെ പ്രധാന ആഹാരം.

 

ടുവ റിപ്പബ്ലിക്ലയിലെ വെറും 400 പേര്‍ മാത്രമുള്ള ഗ്രാമമാണ് ഖുട്ട്. ഞായറാഴ്ച വീട്ടില്‍ കളിച്ചുകൊണ്ട് ഇരുന്നപോള്‍ ആണ് കുട്ടിയെ കാണാതെ ആയത്. വീടിലെ വളര്‍ത്തുനായയുടെ പിറകെ പോയതാണ് എന്നാണു നിഗമനം. കനത്ത മഞ്ഞു മൂടിയ വനമേഖലയിലാണ് കുട്ടിയെ കാണാതെ ആയത്. തിരച്ചിലിനിടയില്‍ 72 മണിക്കൂറിനു ശേഷം മരകൂട്ടങ്ങളുടെ വേരുകള്‍ക്കിടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.