പോലീസ് പോസ്റ്റുമോർട്ടം നടത്താൻ വേണ്ടി ചിതയിൽ നിന്ന് സ്ത്രീയുടെ ശവശരീരം ബലംപ്രയോഗിച്ചു എടുത്തു : മരണത്തില്‍ ദുരൂഹത എന്ന് പരിസരവാസികള്‍

single-img
24 September 2016

shahdol-1

മദ്ധ്യപ്രദേശ്‌: മൃതദേഹം സംസ്കരിക്കുന്നതിനിടയില്‍ നിന്ന് പോലീസ് ചിതയില്‍ നിന്ന് ശവ ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വേണ്ടി എടുത്തു.

രം സിംഗ് ക്വേവത് മഹാരാഷ്ട്രയിലെ ഗോര്‍തര ജില്ലയില്‍ താമസിക്കുന്ന ആളാണ്‌. തന്റെ പിതാവിന്റെ മരണ ശേഷം തല മുടിയും താടിയും വടികില്ല എന്ന ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. രം സിംഗിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത തോന്നിയ ഗ്രാമ നിവാസികളാണ് പോലീസില്‍ പരാതി കൊടുത്തത്.

ഗ്രാമീണൻ ആരും തന്നെ ഭാര്യയുടെ മൃതദേഹം വഹിച്ചുകൊണ്ടുപോയ രാം സിംഗിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയില്ല . എന്നിരുന്നാലും, ചില ബന്ധുക്കളുടെ സഹായത്തോടെ അയ്യാള്‍ എങ്ങനെയോ ഭാര്യയുടെ അവസാന ചടങ്ങുകളും നടത്തും എന്ന് പറഞ്ഞു ശരീരം എടുത്തു കൊണ്ട് പോകുകയായിരുന്നു , പക്ഷേ പോലീസ് സ്ഥലത്തെത്തി എത്തി രാം സിംഗിനോട് പോസ്റ്റുമോർട്ടം നടത്തണം എന്ന് അറിയിച്ചു. എന്നാല്‍ രാം സിംഗ് എതിര്‍ത്തപ്പോള്‍ പോലീസ് ബലം പ്രയോഗിച്ചു മൃതദേഹം എടുക്കുകയായിരുന്നു.

രാം സിംഗിന്റെ ഭാര്യയുടെ മരണ കാരണം പോഷകാഹാരക്കുറവ് ആണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഗ്രാമവാസികള്‍ ചിലര്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

മൃതദേഹം കസ്റ്റഡിയിൽ ആണ് അന്വേഷണം പുരോഗമിക്കുന്നു എന്ന് പോലീസ് അറിയിച്ചു.