കുടിവെള്ള സംഭരണിയിലേക്ക് സി.എം.ആര്‍.എല്‍ രാസവിഷമാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്;കൊച്ചിയിലെ നാൽപ്പതു ലക്ഷത്തോളം ജനങ്ങൾ ദൈനംദിനം ഉപയോഗിക്കുന്നത് ഈ വെള്ളം

single-img
24 September 2016

14408176_602724806602892_1988555970_oഎറണാകുളം : കൊച്ചിയിലെ നാൽപ്പതു ലക്ഷത്തോളം ജനങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന കുടിവെള്ള സംഭരണിയിലേക്ക് ഇന്നലെ രാത്രി സി.എം.ആര്‍.എല്‍ എന്ന കമ്പനി രാസവിഷമാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം.
സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും പെരിയാറിലേക്ക് തുറന്നുവെച്ച വലിയ കുഴലിലൂടെ കറുത്തു കൊഴുത്ത മലിനജലം ചൂടോടെ പെരിയറിലേക്കൊഴുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മറ്റ് ജില്ലയില്‍ നിന്ന് വ്യത്യസ്തം ആയി പുഴയില്‍ നിന്ന് നേരിട്ടു വെള്ളം പമ്പ്‌ ചെയ്ത് ജലവിതരണം നടത്തുന്ന ജില്ലയാണ് എറണാകുളം. അതീവ ഗുരുതരം ആയ രാസവിഷമാലിന്യങ്ങള്‍ കുടിവെള്ള സംഭരണ മേഖലയില്‍ തുടർച്ചയായി തള്ളപെടുന്നത്. സംഭവത്തില്‍ നാടുകാരകെ പ്രതിഷേധത്തിലാണ്.

സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിനായുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സി.എം.ആര്‍.എല്‍. കമ്പനി എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലിനീകരണങ്ങള്‍ ഉണ്ടാകതെയാണ് പ്രവര്‍ത്തിക്കുന്നു എന്ന കമ്പനിയുടെ വാദം പൊള്ളയാണെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആരോപണം.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ക്കേ പ്രദേശത്ത് രൂക്ഷമായ മലിനീകരണം ഉണ്ടായിരുന്നു. ഐ.ആര്‍.ഈ ഖനനം നടത്തി കൈമാറുന്ന ഇല്‍മനൈറ്റില്‍ നിന്നും സിന്തറ്റിക് റൂട്ടെയില്‍ നിര്‍മ്മിക്കുന്ന സി.എം.ആര്‍.എല്‍ ഉത്പാദന പ്രക്രിയയില്‍ ഉണ്ടാകുന്ന മാലിന്യങ്ങളെല്ലാം പെരിയാറിലേക്കാണ് ഒഴുക്കുന്നത്. ആസിഡ് ഉപയോഗിച്ചുള്ള പ്രക്രിയയിലൂടെയാണ് ഇല്‍മനൈറ്റിന്‍റെ സിന്തറ്റ് റൂട്ടെയില്‍ ആക്കി മാറ്റുന്നത്. ഇതിന്‍റെ ഭാഗമായുണ്ടാകുന്ന ആസിഡ് കലര്‍ന്ന മലിനജലമാണ്‌ അവര്‍ പുഴയിലേക്ക് ഒഴുക്കുന്നത്. രാത്രിയുടെ മറവില്‍ അതീവ രഹസ്യമായാണ് മാലിന്യങ്ങള്‍ പുഴയിലേക്ക് പമ്പ്‌ ചെയ്യുന്നത്.

 

മലീനീകരിക്കപ്പെടുന്നുണ്ടെന്നു പുഴ നിറം മാറിയൊഴുകുന്ന രംഗം കണ്ട ആർക്കും വ്യക്തമാണെന്ന് നാടുകാര്‍ പറയുന്നു.പാതാളം റെഗുലേറ്റര്‍ ബ്രിജിനു മുകളിലേക്ക് പുഴയ്ക്കു ചുവന്ന നിറമാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉന്നത നേതൃത്വങ്ങളെയും വിലയ്ക്കെടുതിരിക്കുകയാണ് സി.എം.ആര്‍.എല്‍ കമ്പനി. അതുകൊണ്ടാണ് കമ്പനിക്കെതിരെ ആരും രംഗത്ത് വരാത്തത്. സംഭവത്തില്‍ നടപടിയെടുക്കേണ്ട മല്നീകരണ ബോര്‍ഡ്‌ തന്നെയാണ് കമ്പനിക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുനതെന്നാണ് ന്നടുകാരുടെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലവാസികള്‍ ലോക നദി ദിനമായ സെപ്തംബർ 25 നു വൈകിട്ട് 4 മണിക്ക്
എറണ്ണാകുളം ബോൾഗാട്ടി ജംഗ്ഷനിൽ ഒത്തുചേരുന്നു.