‘ഗൂഗിള്‍ അലോ’ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തും: എഡ്വേര്‍ഡ് സ്‌നോഡന്‍…

single-img
24 September 2016

allowhatsappവാട്‌സ്ആപ്പിനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ അലോ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് എഡ്വാര്‍ഡ് സ്‌നോഡന്റെ മുന്നറിയിപ്പ്. അലോ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സന്ദേശങ്ങളും കാണാനും സൂക്ഷിച്ചുവക്കാനും കമ്പനിക്ക് സാധിക്കുമെന്ന് സ്‌നോഡന്‍ ഏതന്‍സ് ഡെമോക്രസി ഫോറത്തില്‍ പറഞ്ഞു.അതുകൊണ്ട് നിങ്ങളുടെ ഫോണില്‍ നിന്നും അലോ ആപ്പ് ഉടന്‍ നീക്കം ചെയ്യണമെന്നും മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ സ്‌നോഡന്‍ അറിയിച്ചു. ഏതന്‍സിലെ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ഏതന്‍സ് ഡെമോക്രാറ്റിക് ഫോറത്തിലായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍

ആപ്പ് ഉപയോഗിച്ച് നടത്തുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കുമെന്നും പിന്നീട് ഉപയോക്താക്കുളുടെ സ്വകാര്യതയെ മാനിച്ച് ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ഈ അവകാശവാദം ശരിയല്ലെന്നാണ് സ്‌നോഡന്റെ വാദം.
‘ഈ ആപ്പ് എല്ലാ സന്ദേശങ്ങളും സൂക്ഷിക്കും. പോലീസിന്റെ ഒരു അപേക്ഷ മതി വിവരങ്ങള്‍ വെളിപ്പെടുത്താന്‍’ എന്ന് സ്‌നോഡന്‍ ട്വീറ്റീല്‍ പറഞ്ഞു.
അലോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്ലേസ്റ്റോറില്‍ ലഭ്യമായ അലോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലും ഉപയോഗിക്കാം