വൃക്ക രോഗ ചികിത്സയ്ക്കായി ജയലളിത സിങ്കപൂരിലേക്ക്

single-img
24 September 2016

Jayalalitha_CMചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത വൃക്ക രോഗത്തിന്‍റെ വിദഗ്ധ ചികിത്സയ്ക്കായി സിങ്കപ്പൂരിലേക്ക് തിരിക്കുന്നു. ഇന്ന് വൈകിട്ടൊടുകൂടി ജയലളിത യാത്ര പുറപ്പെടും.

കടുത്ത പനിയും നിർജലീകരണവും മൂലം 68കാരിയായ ജയലളിതയെ വ്യാഴാഴ്ച രാത്രി ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനക്കു ശേഷം ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം തുടരാൻ നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
എന്നാല്‍ പ്രമേഹവും വൃക്ക രോഗവും കൂടിയതോടെയാണ് സിങ്കപൂരിലെയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.