പാക് അധീന കശ്മീരില്‍ ആയിരിയ്ക്കില്ല സൈനികാഭ്യാസം എന്ന് റഷ്യ;കരുതലോടെ ഇന്ത്യ

single-img
24 September 2016

54478523
റഷ്യയും പാക്കിസ്ഥാനും നടത്തുന്ന സംയുക്ത സൈനിക അഭ്യാസത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ..റഷ്യയും പാകിസ്താനും സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസം പാക് അധീന കശ്മീരിലെ ഗില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യം റഷ്യന്‍ എംബസി നിഷേധിച്ചു.സൈനികാഭ്യാസത്തിന്റെ വേദി ചേരട്ട് ആയിരിക്കുമെന്നും എംബസി എന്നറിയിച്ചു.

എന്നാല്‍, സൈനികാഭ്യാസത്തെ സംബന്ധിച്ച് ഇരുരാജ്യങ്ങളും കൂടുതല്‍ വെളിപ്പെടുത്താവന്‍ തയ്യാറായിട്ടില്ല. സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 7 വരെ നടക്കുന്ന ‘ഫ്രണ്ട്ഷിപ്പ് 2016’ എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള 200 വീതം സൈനികര്‍ പങ്കെടുക്കും.ശീതയുദ്ധകാലത്തു ശത്രുപക്ഷത്തായിരുന്ന പാക്കിസ്ഥാനും റഷ്യയും ആദ്യമായാണു സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്.