അമ്മ സൗജന്യ വൈഫൈ സോണുകൾ : ആദ്യ ഘട്ടത്തില്‍ 50 ഇടങ്ങളില്‍ ഫ്രീ വൈഫൈ • ഇ വാർത്ത | evartha
National

അമ്മ സൗജന്യ വൈഫൈ സോണുകൾ : ആദ്യ ഘട്ടത്തില്‍ 50 ഇടങ്ങളില്‍ ഫ്രീ വൈഫൈ

wifiചെന്നൈ∙ തമിഴ്നാട്ടിൽ ഇനി സൗജന്യ ‘അമ്മ’ ഇന്റർനെറ്റും. 50 സ്ഥലങ്ങളിലാണ് അമ്മ സൗജന്യ വൈഫൈ സോണുകൾ ആരംഭിക്കുക. നിയമസഭാതിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എ.ഐ.എ.ഡി.എം.കെ. നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ വൈഫൈ എന്നത് .
ബസ് ടെർമിനസ്, വ്യാപാര സമുച്ചയങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും ഹയർ സെക്കൻഡറി സ്കൂൾ. കോളജ് വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ 50 സ്കൂളുകളെയാണു പദ്ധതിയില്‍ ഉള്‍പെടുത്തുക.ആദ്യ ഘട്ടത്തിൽ 50 സ്കൂളുകളെയാണു പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിന് 10 കോടി രൂപ വകയിരുത്തി.

ഓരോവര്‍ഷവും ഒന്നരക്കോടി രൂപ വീതം ഇതിന് ചെലവുവരുമെന്നും ജയലളിത ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആധാര്‍ രജിസ്‌ട്രേഷനായി 650 ഇ സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുക.