അൽക്കാട്ടെല്ലിൻറെ 5 ഇഞ്ച് 4 ജി ഫോൺ; വില 4999 രൂപ

alcatel_pixi_4_1474616549964ഒരു കാലത്ത് മൊബൈൽ ഫോൺ വിപണിയിലെ താരമായിരുന്ന അൽക്കാടെൽ വിലകുറഞ്ഞ ഹാൻഡ്സെറ്റുകളുമായി വിപണിയിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ്. ഈ ലക്‌ഷ്യം മുൻ നിർത്തി ഇന്ത്യൻ 4 ജി മൊബൈൽ ഫോൺ വിപണിയിലേക്ക് പുതിയൊരു മോഡൽ സംഭാവന ചെയ്തിരിക്കുകയാണ് അൽക്കാട്ടെൽ . വെറും 4999 രൂപയ്ക്ക് വോയിസ് ഓവർ എൽടിഇ അഥവാ VoLTE പിന്തുണയുള്ള 5 ഇഞ്ച് ഡിസ്‌പ്ലെ ഫോണായ അൽക്കാട്ടെൽ പിക്‌സി 4 ആണ് ഇവർ പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്.

854 x 480 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1 ജിഗാ ഹെട്സ് വേഗത നൽകുന്ന ക്വാഡ്കോർ മീഡിയടെക്ക് എംടി 6735 പ്രോസസറാണ് അൽക്കാട്ടെല്ലിന്റെ പുതിയ ഫോണിന് കരുത്തേകുന്നത്. സിപിയുവിന് ഒപ്പം പ്രവർത്തിക്കുന്ന മാലി -ടി 720 ജിപിയു ഫോണിന് മികച്ച ഗെയിമിംഗ്‌ വേഗത നൽകുന്നുണ്ട്. 1 ജിബി റാമും, 8 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് മാഷ്‌മെലോയാണ്.

ഇരട്ട സിം പിന്തുണയുള്ള ഫോണിന്റെ പ്രധാന കാമറ 8 എം പി റെസലൂഷനോട് കൂടിയതാണ്. എൽ ഇ ഡി ഫ്‌ളാഷോട് കൂടിയ ഈ ആട്ടോ ഫോക്കസ് കാമറയ്ക്കൊപ്പം ഫ്‌ളാഷിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന 5 എം പി മുൻ കാമറയും അൽക്കാട്ടെൽ പിക്‌സി 4-ലുണ്ട്. വില കുറഞ്ഞ ഈ 4 ജി ഫോണിന്റെ ബാറ്ററി 2000 എം എ എച്ച് ശേഷിയുള്ളതാണ്. ചെലവ് ചുരുക്കൽ ബാറ്ററി ഇനത്തിലാണ് പ്രതിഫലിക്കുന്നത് .മെറ്റൽ സിൽവർ, മെറ്റൽ ഗോൾഡ്, കറുപ്പ് ,നീല നിറങ്ങളിൽ ലഭിക്കുന്ന ഫോൺ ഫ്ളിപ്കാർട്ട് നിന്നും വാങ്ങാൻ കഴിയും.