വാഷിംഗ്ടണിൽ ഷോപ്പിംഗ് മാളിൽ വെടിവയ്പ്;മരണം നാലായി • ഇ വാർത്ത | evartha
Breaking News

വാഷിംഗ്ടണിൽ ഷോപ്പിംഗ് മാളിൽ വെടിവയ്പ്;മരണം നാലായി

cascademall_24092016യുഎസിലെ വാഷിംഗ്ടണിൽ ഷോപ്പിംഗ് മാളിൽ അജ്‌ഞാത തോക്കുധാരിയുടെ വെടിയേറ്റ് നാലു പേർ മരിച്ചു. ബർലിംഗ്ടണിലെ കാസ്കേഡ് മാളിൽ പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. വെടിവയ്പ്പ് നടത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഭവസ്‌ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.

വാഷിങ്ടണില്‍ പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് വെടിവെപ്പ് ഉണ്ടായത്. മാളിലെത്തിയ തോക്കുധാരി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.