ഇനി താരങ്ങളുടെ പോരട്ടം ; സെലിബ്രിറ്റി ബാഡ്മിന്റനു തുടക്കമായി

single-img
24 September 2016

1474628679_celebrity-badminton-leagueകൊച്ചി:ചലച്ചിത്ര താരങ്ങളെ മുന്‍ നിര്‍ത്തിയുള്ള സെലിബ്രിറ്റി ബാഡ്മിന്റനു തിരി തെളിഞ്ഞു.മമ്മുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റന്‍ ലീഗ് കൊച്ചി റീജണല്‍ സ്‌പോര്‍സ് സെന്ററിലാണ് നടക്കുന്നത്.്

ആെദ്യ മത്സരം ജയറാം നയിക്കുന്ന കേരള റോയല്‍സും ടോളിവുഡ് തണ്ടേഴ്‌സും തമ്മിലാണ്. സൂധീര്‍ ബാബുവാണ് തെലുങ്കു ടീമായ ടോളിവുഡ് തണ്ടേഴ്‌സിനെ നയിക്കുന്നത്. നരേന്‍,കുഞ്ചാക്കോ ബോബന്‍,രാജീവ് പിള്ള,അര്‍ജുന്‍നന്ദകൂമാര്‍,സൈജു കുറുപ്പ്, പാര്‍വ്വതി നമ്പ്യാര്‍,റോസിന്‍,രഞ്ജനി ഹരിദാസ്, മംമത മോഹന്‍ദാസ്,പേളി മാണി എന്നിവരാണ് കേരള ടീമിലുള്ളത്.

സാഗര്‍ പണ്ടേല,ധീരജ്,തരുണ്‍ കൂമാര്‍,അനില്‍ കൃഷ്ണ ചൈതന്യ,കൗശല്‍ മന്‍ഡ, സത്യദേവ്,നവീന്‍,തേജസ്വി,സഞ്ചന ഗല്‍റാണി, അപൂര്‍വ ശ്രീനിവാസന്‍, തുടങ്ങിയവരാണ് തണ്ടേഴ്‌സ് ടീമിലുള്ളത്.