ലംബോര്‍ഗിനി ഹുറാക്കാന്‍ ഏവിയോ ഇന്ത്യയില്‍ : ഒരു ജെറ്റ് വിമാനത്തിനു സമാനമായ ഡിസൈന്‍

single-img
23 September 2016

20160922042159_lambopic

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ലിമിറ്റെഡ് എഡിഷനായ ഹുറാക്കാന്‍ ഏവിയോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. വില 3.71 കോടി രൂപ. ഏവിയോ ഇറ്റാലിയൻ എയർ ഫോഴ്സ്ന് ആദരസൂചകമായിട്ടാണ്‌ ഡിസൈൻ ചെയ്തിരിക്കുന്നത്

ഏവിയോയുടെ ഡിസൈന്‍ ആണ് മറ്റു ലംബോര്‍ഗിനി മോഡലുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.ഒരു ജെറ്റ് വിമാനത്തിനു സമമായ ഡിസൈന്‍ ആണ് പ്രത്യേകത
കാറിന്റെ ബോഡിയുടെ താഴെ മുതല്‍ മുകള്‍ ഭാഗം വരെ നില്‍ക്കുന്ന രണ്ടു സ്ട്രിപ്പുകളും ബോണറ്റിന്റെ നിറത്തില്‍ തന്നെ വശങ്ങളും പെയിന്റ് ചെയ്തതാണ് പുതിയ മോഡല്‍

കമ്പനി പറയുന്നത്,, ഇത് ആദ്യ ഇന്ത്യന്‍ ലിമിറ്റഡ് എഡിഷൻ ലംബോർഗിനിയാണ്. 250 പേര്‍ക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ. 5 ദിവസത്തെ ബുക്കിംഗ് കാലാവധിയുണ്ട്. ആദ്യ 250ല്‍ കയറാനുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഹുറാക്കാന്‍ ഏവിയോക്ക് 7 – സ്പീഡ് ഡബിൾ ഗ്ലാമര് ഗിയർബോക്സാണ് ഉള്ളത്. 5.2 ലിറ്റർ V10 എഞ്ചിൻ ഈ മോഡലിന്റെ മാത്രം പ്രത്യേകതയാണ് . 3.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ഹുറാക്കാന്‍ ഏവിയോയുടെ കൂടിയ വേഗത 325 km/h ആണ്.