ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍ • ഇ വാർത്ത | evartha
Channel scan

ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍

2016_china_mer
ബെയ്ജിംഗ്: ചൈനയിലെ ബെയ്ജിംഗില്‍ ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന സിയാമെന്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍. മെറാന്‍ഡി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ജനജീവിതം കഷ്ടപ്പാടിലായ സിയാമെന്‍ നഗരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരോട് കൂളിംഗ്ഗ്‌ലാസും കുടയും ഹാന്‍ഡ്ബാഗും പിടിച്ച് അഭിമുഖം നടത്തിയതാണ് സസ്പെന്‍ഷനു കാരണം. ഈ മാധ്യമപ്രവര്‍ത്തക അഭിമുഖം നടത്തുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഈ മാധ്യമപ്രവര്‍ത്തക മാധ്യമപ്രവര്‍ത്തനത്തിന്റെ ദൗത്യം മറന്നു എന്നും അഭിമുഖത്തില്‍ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് സിയാമെന്‍ ടിവി സ്റ്റേഷന്‍ പ്രസ്താവനയില്‍ അറിയിച്ചത്. ചൈനയിലെ ഓണ്‍ലൈന്‍ സൈറ്റായ വെയ്ബോയില്‍ മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സണ്‍ഗ്ലാസ് ധരിക്കാന്‍ പാടില്ലെന്ന് സിയാമെന്‍ ടിവി സ്റ്റേഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന് ഒരു വെയ്ബോ യൂസര്‍ ചോദിച്ചു. അതോ ജനങ്ങളുടെ പ്രതിഷേധ പ്രകടനം കൊണ്ടാണോ സസ്പെന്‍ഷന്‍ എന്നും ഇതേയാള്‍ ചോദിക്കുന്നു.

ഒരു മാധ്യമപ്രവര്‍ത്തകയുടെ ജോലി എത്രത്തോളം ദുഷ്‌കരമാണെന്നറിയുന്ന ഒരാള്‍ ഒരിക്കലും അവരുടെ വേഷവിധാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്ന് മറ്റൊരു വെയ്ബോ യൂസര്‍ പറഞ്ഞു. എന്നാല്‍ മ്റ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയാത്തതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തക ഇങ്ങനെ ചെയ്തെന്നും കുറ്റപ്പെടുത്തലുണ്ട്…
അനകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സോഷ്യമീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.