യാഹൂ ഹാക്ക് ചെയ്യപെട്ടു ; യാഹൂ അക്കൗണ്ട്‌ ഉള്ളവര്‍ ഉടനെ പാസ്സ്‌വേര്‍ഡ്‌ മാറ്റണം: 500 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു.

single-img
23 September 2016

dyhbn3nfopg2joxmyyme

ഇതു വരെ സംഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ യാഹൂ ഹാക്കിങ് രണ്ടു വര്‍ഷം മുന്‍പ് നടക്കുകയും ഏകദേശം 500 മില്യണ്‍ ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡ് മോഷ്ടിക്കപ്പെട്ടതായും യാഹൂ അറിയിച്ചു.

ഏതൊക്കെ രാജ്യങ്ങളിലെ വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്ന കാര്യം കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഉപയോക്താക്കളുടെ പേര്, ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പറുകള്‍, ജനന തീയതി, എന്‍ക്രിപ്റ്റഡ് പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവയെല്ലാമാണ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ ആരുടേയും ക്രഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന് യാഹൂ സെക്യൂരിറ്റി ഓഫീസര്‍ ബോബ് ലോര്‍ഡ്‌ അറിയിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് 4.8 ബില്യണ്‍ ഡോളറിന് യുഎസിലുള്ള ടെലികോം കമ്പനി യാഹുവിനെ വാങ്ങിയിരുന്നു.. ഇതിനു പിന്നാലെ ആഗസ്റ്റില്‍ ‘പീസ്’ എന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു ഹാക്കര്‍ 200 മില്യണ്‍ യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.

പാസ്സ്‌വേര്‍ഡ്‌ മോഷ്ടിക്കപെട്ടവരെ യാഹൂ നേരിട്ട ഇമെയില്‍ വഴി ബന്ധപെടും 2014 മുതല്‍ പാസ്‌വേര്‍ഡ് മാറ്റിയിട്ടില്ലാത്തവര്‍ എത്രയും വേഗം പാസ്‌വേര്‍ഡ് മാറ്റണം എന്നും യാഹൂ അറിയിച്ചിട്ടുണ്ട്. കേസില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.