പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ മൂന്നു ദിവസം തടസ്സപ്പെടും

single-img
23 September 2016

trainsതിരുവനന്തപുരം: പിറവത്തിനും കുറുപ്പന്തറയ്ക്കുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ഒക്ടോബര്‍ ഒന്നിനും കോട്ടയം റൂട്ടില്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടും. കോട്ടയം വഴി പോകുന്ന കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് നാളെ ആലപ്പുഴ വഴി തിരിച്ചു വിടും. കേരള, ശബരി എക്സ്പ്രസുകള്‍ 10 മിനിറ്റ് വീതവും കൊല്ലം എറണാകുളം മെമു 30 മിനിറ്റും വൈകിയേ പുറപ്പെടൂ. എറണാകുളം-കായംകുളം പാസഞ്ചര്‍ റദ്ധാക്കി.

മറ്റന്നാള്‍ നാല് ട്രെയിനുകള്‍ റദ്ധാക്കി. എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-കൊല്ലം എന്നിവയാണ് റദ്ധാക്കിയത്. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, ന്യുഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും.