ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍, ജയലളിതയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

single-img
23 September 2016

M_Id_407509_Jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം ജയലളിതയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.68കാരിയായ ജയലളിതയെ ഒരു ദിവസത്തെ നിരീക്ഷണത്തിന് നിര്‍ദ്ദേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഇപ്പോള്‍ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌.
മുന്‍മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയലളിതയുടെ ആരോഗ്യനിലയെ സംബന്ധിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ യെ പ്രതിരോധത്തിലാക്കുന്നുണ്ട്.