കേന്ദ്ര നേതൃതത്വത്തിന്റെ അവഗണ;ബി.ഡി.ജെ.എസും – ബി.ജെ.പിയും പിരിയുന്നു

single-img
23 September 2016

427526-bjp-sndpകോഴിക്കോട്:കേന്ദ്ര നേതൃതത്വത്തിന്റെ അവഗണയിൽ മനം മടുത്ത് ബി.ഡി.ജെ.എസ് ബിജെപി ബന്ധം ഉപേക്ഷിയ്ക്കുന്നു‍. തെരഞ്ഞടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്ത ബി.ജെ.പിയുടെ സമീപനത്തില്‍ ബി.ഡി.ജെ.എസിന് നിരാശയുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. അവരുമായുണ്ടാക്കിയ രാഷ്ട്രീയ സഖ്യം നഷ്ടക്കച്ചവടമാണെന്ന വിലയിരുത്തലിലാണ് ബി.ഡി.ജെ.എസ് നേതൃത്വം.

 

സഖ്യമുണ്ടാക്കിയ സമയത്ത് നല്‍കിയ വാഗ്ദാനമെന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല അതില്‍ പ്രധാനം തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റു നല്‍കാമെന്ന രഹസ്യ ധാരാണ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. രാജീവ് ചന്ദ്രശേഖര്‍ എംപിയും നിരാശയിലാണ്. തന്റെ മധ്യസ്ഥതയില്‍ നല്‍കിയ ഉറപ്പുകളെന്നും പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറാവുന്നില്ലെന്ന് രാജീവ് ബി.ഡി.ജെ.എസിനെ അറിയിച്ചു. രാജ്യസഭാ അംഗത്വത്തിന് പുറമെ കേന്ദ്ര ബോര്‍ഡുകളുടെ അധ്യക്ഷസ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ആദ്യം ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിലും പിന്നീട് ബിജെപി ദേശീയ ജോയിന്‍ സെക്രട്ടറിയോട് കൂടിയാലോചിക്കാന്‍ അമിത്ഷാ ആവശ്യപ്പെട്ടത് ബി.ഡി.ജെ.എസിന് നിരാശ നല്‍കിയിരുന്നു.

 

ആദിവാസി നേതാവ് സി.കെ ജാനുവിന് കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം തുടര്‍ ചര്‍ച്ചകളില്‍ അവഗണിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫ്. യുഡിഎഫ് മുന്നണികളെ എതിര്‍ത്തുകൊണ്ടാണ് ബി.ഡി.ജെ.എസ്, ബിജെപിയില്‍ സഖ്യമുണ്ടാക്കിയത്. കേരളത്തില്‍ അടുത്തെങ്ങും തിരഞ്ഞെടുപ്പ് ഇല്ലെങ്കിലും ബിജെപിയുമായുള്ള സഖ്യം പിരിയാന്‍ സാധ്യതയുണ്ട്.
തിങ്കാളാഴാച നടക്കുന്ന എന്‍.ഡി.എ യോഗത്തിന് മുന്നോടിയായണ് ബി.ഡി.ജെ.എസിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് എന്‍,ഡി.എ യോഗത്തിലെടുക്കേണ്ട നിലപാടാണ്.