ഉറിയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി

single-img
23 September 2016

Mammoottyഉറി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മുട്ടി. മേജര്‍രവിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു ഉറി രക്തസാക്ഷികള്‍ക്ക് മമ്മൂട്ടി ആദരവ് അര്‍പ്പിച്ചത്. ഉറയില്‍ മരിച്ച സൈനികര്‍ക്കായി അല്‍പ്പ നേരം മൗന പ്രാര്‍ത്ഥന ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മമ്മൂട്ടി ചടങ്ങില്‍ സംസാരിച്ച് തുടങ്ങിയത്.

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ ഉള്ള സിനിമയാണ് തോപ്പില്‍ ജോപ്പന്‍ എന്ന സിനിമ. ചിത്രത്തിന്റെ ടാഗ്ലൈന്‍ കണ്ട് ആരും ഭയപ്പെടേണ്ട എന്നും മമ്മൂട്ടി പറഞ്ഞു. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്. അതിമനോഹരമായ ഗാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നും ്-മമ്മൂട്ടി പറഞ്ഞു. നടന്‍ ജയറാം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.അടുത്ത മാസം ഏഴിന് ചിത്രം തീയറ്ററുകളില്‍ എത്തും
സംവിധായകന്‍ മേജര്‍ രവി, അഭിനേതാക്കളായ കലാഭവന്‍ നവാസ്, സാദിഖ്, സുരേഷ് കൃഷ്ണ, സുധീഷ് സുകുമാരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.