പ്രേമം ട്രോളുകള്‍ തന്നെ വേദനിപ്പിച്ചു ; നാഗചൈതന്യ

single-img
23 September 2016

1474550143_premam-audio-launch-poster

പ്രേമത്തിന്‍റെ തെലുങ്ക് റീമാക്കിനെതിരായ ട്രോളുകള്‍ തന്നെ വേദനിപ്പിച്ചെന്ന് തെലുങ്ക് താരം നാഗചൈതന്യ. റീമേക്ക് ചെയ്യുമ്പോള്‍ തന്‍റെ മനസ്സില്‍ കൃത്യമായൊരു ലക്‌ഷ്യം ഉണ്ടായിരുന്നെന്നും സ്ക്രീനില്‍ ആവിഷ്കരിച്ചത് യഥാര്‍ത്ഥ ജീവിതം തന്നെയാണെന്നും നാഗ ചൈതന്യ പറഞ്ഞു.
പ്രേമം പോലൊരു മലയാള സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും താരം പറയുന്നു.
തന്‍റെ ജീവിതവുമായി ആ കഥാപാത്രത്തിന് സാമ്യമുണ്ട്. പ്രേമം സിനിമയുടെ ഒറിജിനല്‍ കണ്ടപ്പോള്‍ കരഞ്ഞുപോയിരുന്നു. അതുകൊണ്ട്തന്നെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍കൊണ്ടാണ് ചെയ്തതെന്നും നാഗചൈതന്യ വ്യക്തമാക്കി.

14449829_10153961560724537_8930613672590851755_n
നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജിന്‍റെ പകുതിപോലും വരില്ല നാഗചൈതന്യ എന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. മലയാളികള്‍ക്കുപുറമേ തമിഴ് സിനിമാപ്രേമികളും ‘പ്രേമം’ തെലുങ്ക് സിനിമയ്‌ക്കെതിരെ തിരിഞ്ഞതോടേയാണ് ട്രോളുകളുടെ എണ്ണം വര്‍ദ്ധിച്ചത്.