ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു;കരാർ 59000 കോടി രൂപയുടേത്

single-img
23 September 2016

rafale
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്‌സ് ലെഡ്രിയീനും ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായിട്ടാണ് 59,000കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രി മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് ജെറ്റുകള്‍ വാങ്ങാന്‍ ധാരാണയായത്.ഫ്രഞ്ചു പ്രസിഡര്‍റും മോദിയുമായി നാലുമാസം മുമ്പ് ഒപ്പിട്ട ധാരാണ പത്രത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിമാനങ്ങള്‍ വാങ്ങുന്നത്.

 

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇരട്ട എന്‍ജിനുകളുള്ള ജെറ്റ് യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയോഷനാണ് നിര്‍മിക്കുന്നത്. കരാറില്‍ ഒപ്പു വെച്ചത് പ്രകാരം മൂന്നു മുതല്‍ ആറു വര്‍ഷത്തിനിടയില്‍ വിമാനങ്ങള്‍ കൈമാറിയാല്‍ മതി. ഇതിന്റെ ഭാഗമായി ഫ്രഞ്ചു കമ്പനി ഇന്ത്യയില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്തണം. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് 120 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. വില സംബന്ധിച്ച തര്‍ക്കം കാരണമാണ് ഇപ്പോള്‍ എണ്ണം വെട്ടി കുറച്ചിരിക്കുന്നത്.