ജിയോയെ പ്രതിരോധിയ്ക്കാൻ വൻ നിക്ഷേപത്തിനൊരുങ്ങി വോഡാഫോൺ; 47700 കോടി രൂപ ഇന്ത്യയിൽ വോഡാഫോൺ നിക്ഷേപിയ്ക്കും

single-img
23 September 2016

reliance-jio-vs-airtel-vs-vodafone-4g-speed-test1
മുംബൈ : റിലയന്‍സ് ജിയോയുടെ വരവോടുകൂടി വോഡഫോണ്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിംഗ് ശൃംഖല വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി വോഡഫോണ്‍ 47700 കോടി രൂപ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിലേക്ക് നിക്ഷേപിയ്ക്കുകയാണു.
ജിയോയുടെ പെട്ടെന്നുള്ള വളര്‍ച്ച മുന്നില്‍ കണ്ടാണ്‌ വോഡഫോണ്‍ തങ്ങളുടെ പുതിയ എതിരാളിയെ നേരിടാന്‍ പദ്ധതി ഒരുക്കുന്നത്.
നിലവില്‍ വോഡഫോണ്‍ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച രണ്ടാമത്തെ നെറ്റ്‌വര്‍ക്കാണ് . വോഡഫോണിന്‍റെ 4ജി സേവനങ്ങള്‍ ഇന്ത്യയിലെ 22 ടെലികോം മേഖലയില്‍ ലഭ്യമാണ്. പക്ഷെ എയർടെല്ലിന്റേയും ജിയോയുടെയും ഇന്റര്‍നെറ്റ്‌ വേഗത ഇതിനു ലഭ്യമല്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പണം നിക്ഷേപിക്കുന്നത്.ഇപ്പോള്‍ 200 മില്ല്യന്‍ ഉപഭോക്താക്കള്‍ വോഡഫോണിനുണ്ട്. അതില്‍ 107 മില്ല്യന്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ശൃംഖലയായ എയര്‍ടെല്‍ കഴിഞ്ഞ നവംബറില്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക്‌ വിപുലീകരിക്കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 9 ബില്ല്യന്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു.