മൂന്നു മണിക്കൂറില്‍ കൂടുതല്‍ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? നൂറില്‍ നാലുപേര്‍ മരിക്കുന്നത് ഈ കാരണം കൊണ്ടാണെന്ന് കണ്ടെത്തല്‍

single-img
23 September 2016

woman-working-at-desk-slouchingന്യൂയോര്‍ക്ക്: ശരാശരി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ . ഈ കാരണം കൊണ്ട് മരണപ്പെടുന്നവരുടെ എണ്ണം കൂടുതലാണ് എന്നാണ് പത്ത് വര്‍ഷത്തെ കണക്കുകള്‍ കൊണ്ട് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്

2002 മുതല്‍ 2011 വരെ നടന്ന മരണങ്ങളുടെ കണക്കുകള്‍ ഒരു അമേരിക്കന്‍ ജേര്‍ണല്‍ പുറത്തിറക്കിയിരുന്നു. 54 രാജ്യങ്ങളിലായാണ് കണക്കെടുപ്പ് നടന്നത്. ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നത് തന്നെയാണ് മരണ കാരണം എന്നാണ് പഠനം പറയുന്നത്.

പഠനം നടത്തിയവരില്‍ ഒരാളായ ലിയാന്‍ഡ്രോ റെസാന്‍ഡെ പറയുന്നത് ലോകമെമ്പാടുമുളള ഇത്തരത്തിലുള്ള മരണങ്ങള്‍ തടയാന്‍ വേണ്ടി ഒരുപാട് നേരമുള്ള ഇരുത്തം ഒഴിവാക്കണം എന്നാണ്.ഇരിക്കുന്ന സമയം വെട്ടിക്കുറച്ചാല്‍ ആയുര്‍ ദൈര്‍ഖ്യം 0.20 വര്‍ഷം കൂട്ടാന്‍ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് 60 ശതമാനം പേരും 3 മണിക്കൂറിലധികം ഇരിക്കുന്നു എന്ന് കണ്ടെത്തി.പടിഞ്ഞാറന്‍ പസഫിക്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും ഇത്തരത്തിലുള്ള മരണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് .
ഇതില്‍ ഏറ്റവും കൂടിയ നിരക്ക് ലെബാനോനിലാണ്.(11.6%) കുറഞ്ഞ നിരക്ക് മെക്‌സിക്കോയിലും(0.6%).നെതര്‍ലാന്‍ഡില്‍ (7.6%)ഭൂട്ടാനില്‍ (1.6%) നെതര്‍ലാന്‍ഡില്‍ (7.6%) എന്നിങ്ങനെയാണ്.

ഇരിക്കുന്ന സമയം വെട്ടി ചുരുക്കുന്നതിലൂടെ മാത്രമേ ഇത് മൂലം നടക്കുന്ന മരണ സംഖ്യ കുറക്കാന്‍ കഴിയുകയുള്ളൂ എന്നാണു പഠനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കണ്ടെത്തല്‍.