രോഗം ബാധിച്ച് കിടപ്പിലായ മധ്യവയസ്കയെ പേരകുട്ടിയുടെ മുന്നിലിട്ട് പീഡിപ്പിച്ചു ; രണ്ട് പേര്‍ അറസ്റ്റില്‍

single-img
23 September 2016

image-9

വടക്കാഞ്ചേരി: വൃക്കരോഗവും അര്‍ബുദവും ബാധിച്ചു കിടപ്പിലായ മധ്യവയസ്ക്കയെ അഞ്ചു വയസുകാരിയായ പേരക്കുട്ടിയുടെ മുന്നിലിട്ട് മൃഗീയമായി പീഡിപ്പിച്ചു.
സംഭവത്തിനിരയായ 58 കാരിയെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മുള്ളൂര്‍ക്കര പഞ്ചായത്തിലെ മണ്ണുവെട്ടത്താണ് ക്രൂരവും മൃഗീയവുമായ പീഡനം നടന്നത്. കേസില്‍ അയല്‍വാസികളായ രണ്ടുപേരേ അറസ്റ്റ് ചെയ്തു. കൊണ്ടാഴി പ്ലാക്കല്‍ ഉമ്മര്‍ (65), ചെറക്കോട് വീട്ടില്‍ നാരായണന്‍ നായര്‍ (64) എന്നിവരെ വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. അസുഖ ബാധിതയായ സ്ത്രീ മകളോടൊപ്പമാണ് കഴിയുന്നത്. തീരെ അവശയായ ഇവര്‍ കിടക്കയില്‍നിന്ന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. മകള്‍ പുറത്തുപോയ സമയത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഉമ്മറും നാരായണന്‍ നായരും അവരെ കിടക്കയില്‍നിന്ന് താഴേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. പേരക്കുട്ടി ഉറക്കെ കരഞ്ഞെങ്കിലും വാതില്‍ കുറ്റിയിട്ടതിനാല്‍ ആരും കേട്ടില്ല. മകള്‍ തിരിച്ചെത്തിയപ്പോള്‍ അവശനിലയിലായിരുന്ന സ്ത്രീയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വയോധിക ആക്രമിക്കപ്പെട്ടതായും പീഡനത്തിനിരയായതായും കണ്ടെത്തി. പരിശോധനാ ഫലങ്ങളും പീഡനം നടന്നതിന് തെളിവായി.

ഇതിനുമുന്‍പും പ്രതികള്‍ വീട്ടമ്മയെ അക്രമിക്കാന്‍ ശ്രമം നടത്തിയതായി നാട്ടുകാര്‍ പൊലിസിന് മൊഴിനല്‍കി. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.