അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യയ്ക്ക് സ്ഥാനം 143;ഘാനയ്ക്കും സിറിയയ്ക്കും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥാനം

single-img
23 September 2016

india_health_01

ന്യൂയോര്‍ക്ക്‌ : അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടികയില്‍ 143 സ്ഥാനത്ത് ഇന്ത്യ. കൊമോറോസിന്റെയും ഘാനയുടെയും തൊട്ടു താഴെയാണ് ഇന്ത്യ. യു എന്‍ ജനറല്‍ അസ്സെംബ്ലിയിലാണ് വിദഗ്ധ സംഘം റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്.188 രാജ്യങ്ങള്‍ അടങ്ങുന്ന പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 143 എന്നത് ആശങ്ക ഉളവാക്കുനതാണ്. ഇന്ത്യയിലെ ശിശു മരണ നിരക്കും വര്‍ദ്ധിച്ചു വരുന്ന എച്ച് ഐ വി , ക്ഷയം പോലുള്ള മാരക രോഗങ്ങളും , വായു മലിനീകരണവും, ശുദ്ധജലത്തിന്‍റെ അഭാവവും എല്ലാം ഇതിനു പ്രധാന കാരണങ്ങളാണ്.പാകിസ്താന്‍ , അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പടുന്ന 45 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

ഒന്നാം സ്ഥാനത്തു യുറോപ്പ്യന്‍ രാജ്യമായ ഐസ്ലാന്‍ഡ്‌ ആണ്. ഏഷ്യന്‍ രാജ്യമായ സിങ്കപൂരാണ് രണ്ടാമതും സ്വീഡന്‍ മൂന്നമതും എത്തി.അമേരിക്ക 24 ആം സ്ഥാനത്തേക്ക് ഒതുങ്ങി. അഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൌത്ത് സുഡാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്നത്.