ബഹിരാകാകാശ പേടകം, ഹെവല്‍ലി പാലസ് എന്ന ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം പോയി. ഭൂമിയില്‍ പതിക്കുമെന്ന് ചൈന.. എപ്പോഴെന്നും എവിടെയെന്നും അറിയില്ല!

single-img
22 September 2016

clipboard01

ബീജിങ്: 2011 സെപ്തംബറില്‍ ചൈന വിക്ഷേപ്പിച്ച രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാകാശ പേടകം, ഹെവല്‍ലി പാലസ് എന്ന് വിളിക്കപ്പെടുന്ന ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായി. ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം നഷ്ടമായ വിവരം ചൈനീസ് അധികൃതര്‍ തന്നെയാണ് അറിയിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഭൂമിയിലേക്ക് പതിക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടായിരത്തഞ്ഞൂറ് കിലോഗ്രാം ഭാരമുള്ള പേടകം ഭൂമിയില്‍ എവിടെ, എപ്പോള്‍ പതിക്കും എന്നത് വ്യക്തമല്ല.

ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല.

അടുത്ത വര്‍ഷത്തോടെ ടിയാഗോങ് ഭൂമിയില്‍ പതിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എവിടെയാണ് ഇത് പതിക്കുകയെന്നോ എപ്പോഴാണ് പതിക്കുകയെന്നോ കൃത്യമായി പറയാന്‍ പറ്റില്ല. പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്നുമെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയില്ല