കാവേരി നദിജല സംഘർഷം;കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം നഷ്ടം 15 ലക്ഷത്തോളം രൂപ.

single-img
22 September 2016

KSRTC

സുല്‍ത്താന്‍ ബത്തേരി: കാവേരി നദിജല പ്രശ്‌നത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം നഷ്ടമായത് 15 ലക്ഷത്തോളം രൂപ.
കേരളത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നായ്‌ വയനാട് വഴിയുള 35 ബസ്‌ സര്‍വ്വീസുകളാണ് നിര്‍ത്തി വെച്ചിരിക്കുന്നത്.
ബത്തേരി വഴി 26ഉം മാനന്തവാടി വഴി 9ഉം ബസുകളാണ് മൈസൂരു -ബംഗ്ലൂരു എന്നിവിടങ്ങളിലേക്ക് പോകുന്നത്.സൂപ്പര്‍ ഫാസറ്റ് മുതല്‍-സ്‌കാനിയ അടക്കമുള്ള ബസുകളാണ് പ്രതിദിനം കര്‍ണ്ണാടക സര്‍വിസുകള്‍ വഴി ഒരോന്നിനും മുപ്പത്തിയയ്യായിരം രൂപ മുതല്‍ അന്‍പതിതിനായിരം രൂപവരെയാണ് ശരാശരി വരുമാനം.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകത്തിലേക്ക് പോകുന്ന ബസുകള്‍ നിലവില്‍ മാനന്തവാടിയിലും ബത്തേരിയിലും യാത്ര അവസാനിപ്പിക്കുകയാണ്.

നാല് ദിവസമായ് കര്‍ണാടകയിലേക്കുള്ള യാത്ര മുടങ്ങി കിടക്കുകയാണ്.കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് ഇത് സാരമായ് ബാധിച്ചിരിക്കുന്നത്. ഓണം, ബക്രീദ് അവധികള്‍ക്കു ശേഷം തിരിച്ചു മടങ്ങാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ വലയുകയാണ്.