ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരം

single-img
22 September 2016

kholi

കാണ്‍പൂര്‍:കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ഞൂറാം മത്സരം ഇന്നു നടക്കുന്നു. ചരിത്രത്തില്‍ നിര്‍ണ്ണായകമായി രേഖപ്പെടുത്താന്‍ പോകുന്ന ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 26 റണ്‍സെന്ന നിലയിലാണ്. ലോകേഷ് രാഹുലും(20) മുരളി വിജയ്(6) മാണ് ക്രീസില്‍.

ഈ മത്സരത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു നീണ്ട മത്സരത്തിനാണ് ആരംഭം കുറിക്കുന്നത്. ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ബംഗ്ളാദേശ് തുടങ്ങിയ ടീമുകള്‍ക്കെതിരേ ഈ വര്‍ഷം കളിക്കിറങ്ങുന്ന ഇന്ത്യന്‍ ടീം 13 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാന്‍ പോകുന്നത്. പേസ് ആക്രമണത്തിന് മുന്‍തൂക്കം നല്‍കി കൊണ്ടാണ് ന്യുസിലന്റ് കളിക്കാനിറങ്ങുന്നത്.
മറുവശത്ത് ബാറ്റിംഗിന് ശക്തി കൂട്ടിയിറങ്ങുന്ന ഇന്ത്യയ്ക്ക് പരിക്കേറ്റ ഇഷാന്തിനെ നഷ്ടമായി. ആറു ബാറ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ കളിക്കിറങ്ങുന്നത്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് അനുഗ്രഹമാവും. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജേഡജയും രവിചന്ദ്ര അശ്വിനും സ്പിന്നര്‍മാരായുണ്ട്. പേസര്‍ നിരയില്‍ ഉമേഷും ഷമിയുമാണ്. കോഹ്ലി, രഹാനെ, പൂജാര, വൃദ്ധിമാന്‍ സാഹ എന്നിവരാണ് മറ്റ് അംഗങ്ങള്‍.