യുഎന്നിൽ കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ ബുര്‍ഹാന്‍ വാനിയെ വാഴ്ത്തി പാകിസ്താന്‍ പ്രധാനമന്ത്രി;ശരീഫിന്‍റെ പ്രസംഗം ഭീകരവാദത്തെ പിന്തുണക്കുന്നതെന്ന് ഇന്ത്യ

single-img
22 September 2016

modi-collage_647_092216082845യു.എന്‍ പൊതുസഭയുടെ വാര്‍ഷികസമ്മേളനത്തില്‍ ഇന്ത്യക്കെതിരെ കടന്നാക്രമണം നടത്തി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സ്വതന്ത്രാന്വേഷണം നടത്തണമെന്നും ഇതേക്കുറിച്ച തെളിവ് യു.എന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേന കൊലപ്പെടുത്തിയ ഹിസ്ബുൾ ഭീകരൻ ബുര്‍ഹാന്‍ വാനി സമാധാനത്തിനായുള്ള കശ്മീരി രക്തസാക്ഷിത്വത്തിന്‍െറ അടയാളമാണ്. ഇന്ത്യയുടെ കൈയേറ്റത്തിനെതിരെ ജമ്മു-കശ്മീരില്‍ പുതിയ തലമുറ ഉയര്‍ന്നുവരുകയാണെന്നും ശെരീഫ് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാണിയെ മഹത്വവത്കരിക്കാനുളള വേദിയായി യുഎന്നിനെ മാറ്റുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ചെയ്തതെന്നാണ് വിദേശകാര്യ വ്യക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ബുര്‍ഹാന്‍ വാണി എങ്ങനെയാണ് പാകിസ്താന് വേണ്ടപ്പെട്ടവനായതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഭീകരവാദം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ഏക നിബന്ധന. ഇതാണോ പാകിസ്താന് അംഗീകരിക്കാന്‍ കഴിയാത്ത നിബന്ധന. 2016ല്‍ മാത്രം കശ്മീര്‍ അതിര്‍ത്തിയില്‍ 19 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ നിന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

ചര്‍ച്ചയും ഭീകരവാദവും ഒരേസമയം നടക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. ചർച്ച സംബന്ധിച്ച് സ്ഥിരതയുള്ള നിലപാടാണ് ഇന്ത്യക്കുള്ളത്. ഇന്ത്യ എപ്പോഴും ചര്‍ച്ചക്ക് തയാറായിരുന്നു. പക്ഷേ ഭീകരവാദം നയമായി സ്വീകരിക്കുന്ന പാക് സര്‍ക്കാറിന്‍റെ ബ്ലാക് മെയിലിങ്ങിന് വഴങ്ങില്ലെന്നും അക്ബര്‍ വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ഒരിക്കലും മുന്‍കൈ എടുത്തിട്ടില്ല. ബുര്‍ഹാന്‍ വാനിയെ ഐക്യരാഷ്ട്രസഭ പോലുള്ള വേദിയില്‍ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി പുകഴ്ത്തിയത് ഞെട്ടിക്കുന്നതാണെന്നും അക്ബര്‍ പറഞ്ഞു.