പതഞ്‌ജലി ആയുര്‍വേദിന്റെ സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണന്‍ ഫോബ്സിന്റെ ധനികരായ ഇന്ത്യക്കാരുടെ പട്ടികയില്‍.

single-img
22 September 2016

422755321-ambanibalkrishna_6ന്യുഡല്‍ഹി : 2.5 ബില്യൺ ഡോളറിന്റെ ( 16,000 കോടി രൂപ ) ആസ്തിയുമായി യോഗ ഗുരു രാംദേവിന്റെ സഹായിയും പതഞ്‌ജലി ആയുര്‍വേദിന്റെ സഹസ്ഥാപകനുമായ ആചാര്യ ബാലകൃഷ്ണ ധനികരായ ഫോബ്സ് പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. പട്ടികയില്‍ 48ആം സ്ഥാനത്താണ് ബാലകൃഷ്ണന്‍. രാം ദേവിനൊപ്പം സ്ഥാപിച്ച പതഞ്‌ജലി ആയുര്‍വേദയുടെ 97 ശതമാനം ഓഹരിയും ബാലകൃഷ്ണനു ആണെന്ന് മാസിക പറയുന്നു.

ബാലകൃഷ്ണ 780 മില്യൺ ഡോളര്‍ വിറ്റുവരവ് ഉള്ള പതഞ്ജലി പ്രവർത്തനം നടത്തുന്നു . യോഗ ഗുരു ബാബ രാംദേവിനു പതഞ്ജലിയുടെ ഓഹരികൾ ഒന്നും തന്നെയില്ല. പക്ഷെ പതഞ്‌ജലി ബ്രാന്‍ഡ്‌ അംബാസിഡര്‍ രാം ദേവ് തന്നെയാണ്.

പെട്ടന്ന് വളര്‍ന്നു വന്ന ഇന്ത്യന്‍ കമ്പനിയാണ് പതഞ്‌ജലി. കഴിഞ്ഞ വര്‍ഷത്തെ മാത്രം വരുമാനമാണ് 5000 കോടി രൂപ.

പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് റിലയന്‍സ് ഇന്റസ്ട്രിസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് 22.7 ബില്യന്‍ ഡോളറാണ് അംബാനിയുടെ ആസ്തി.